ഫോറസ്റ്റ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
text_fieldsബാലസുബ്രഹ്മ
ണ്യൻ
പാലക്കാട്: ഫോറസ്റ്റ് ഓഫിസർ ചമഞ്ഞ് വൻതുക തട്ടിയ യുവാവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് (29) അറസ്റ്റിലായത്. യൂനിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ച് കഴിഞ്ഞ അഞ്ചുവർഷമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നാട്ടുകാരെയും ബാങ്കിനെയും പറ്റിച്ച് യുവാവ് തട്ടിയത് ലക്ഷങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
ഇയാൾക്കെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്ന ജോലി കാണിച്ച് പലരിൽനിന്ന് പണം കടം വാങ്ങി മുങ്ങിയതായി നാട്ടുകാർ പറയുന്നു. കടംവാങ്ങിയാൽ ആര്‍ക്കും തിരിച്ചുകൊടുക്കാറില്ല. രണ്ട് ബാങ്കുകളിൽനിന്ന് ലക്ഷങ്ങളാണ് ഇയാള്‍ വായ്പയായി തട്ടിയെടുത്തത്.
ഇതിനായി വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കി. ഒലവക്കോട്ടെ വനംവകുപ്പ് ഓഫിസിൽ ജോലി ചെയ്യുന്നുവെന്നാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാലക്കാട് ഡി.എഫ്.ഒ സൗത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. വാർത്തയറിഞ്ഞതോടെയാണ് തങ്ങൾ വഞ്ചിതരായ വിവരം സുബ്രഹ്മണ്യന്റെ നാട്ടുകാരും മനസ്സിലാക്കുന്നത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ള സർക്കാർ ജീവനക്കാരും പരാതിയുമായി എത്തിയതോടെ ഇയാൾ ഒളിവില്‍ പോയി. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പ്രതി മുങ്ങിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പിന്റെയും പൊലീസിന്റെയും യൂനിഫോമുകൾ കണ്ടെത്തി. വീട്ടിൽ ഒളിപ്പിച്ച വ്യാജ സീലുകളും മുദ്രകളും പൊലീസ് കണ്ടെത്തി. പാലക്കാട് സൗത്ത് എസ്.ഐ വി. ഹേമലത, എ.എസ്.ഐ പി. ആനന്ദ്കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

