Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലായിൽ 43 ലിറ്റർ വ്യാജമദ്യം പിടികൂടി

text_fields
bookmark_border
foreign liquor
cancel

പാലാ: വീട്ടിൽ സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമിത വ്യാജമദ്യം പിടികൂടി. പാലാ മേവിട സ്വദേശി രാജീവിന്‍റെ വീട്ടിൽ നിന്നാണ് മദ്യം പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

വീടിന്‍റെ മേൽക്കൂരയിൽ ചാക്കി കെട്ടിയാണ് മദ്യകുപ്പികൾ ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത രാജീവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്ത് വ്യാജമദ്യ വിൽപന നടക്കുന്നുണ്ടെന്ന വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fake foreign liquor seized in Pala
Next Story