Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാജ ഡോക്ടര്‍

വ്യാജ ഡോക്ടര്‍ പിടിയിൽ

text_fields
bookmark_border
fake doctor
cancel
camera_alt

representative image

മാ​രാ​രി​ക്കു​ളം: വീ​ട്ടി​ല്‍ അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തി വ​ന്ന വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ലാ​യി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 13 ാം വാ​ര്‍ഡ് വ​ന​സ്വ​ര്‍ഗം സ്വ​ദേ​ശി മ​റി​യാ​മ്മ​യെ​യാ​ണ്​ (59) മാ​രാ​രി​ക്കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദീ​ര്‍ഘ​നാ​ളാ​യി മ​റി​യാ​മ്മ വീ​ട്ടി​ല്‍ അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ​ന്ന​തോ​ടെ വീ​ട് ക്ലി​നി​ക്കാ​ക്കി മാ​റ്റി. ദി​വ​സ​വും നൂ​റോ​ളം നാ​ട്ടു​കാ​ര്‍ ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഒ​രു ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യി​രു​ന്നു. ഈ ​ഡോ​ക്ട​ര്‍മാ​രു​ടെ പേ​രും ബോ​ര്‍ഡും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല പൊ​ലീ​സ് ചീ​ഫി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് മാ​രാ​രി​ക്കു​ളം പൊ​ലീ​സ് ചൊ​വ്വാ​ഴ്ച മ​റി​യാ​മ്മ​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. മാ​രാ​രി​ക്കു​ളം ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​രാ​ജേ​ഷും സം​ഘ​വും എ​ത്തി​യ​പ്പോ​ള്‍ പ​ത്തോ​ളം പേ​ര്‍ മ​രു​ന്ന് വാ​ങ്ങാ​ന്‍ എ​ത്തി​യി​രു​ന്നു. യോ​ഗ്യ​ത രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ മി​ലി​ട്ട​റി ന​ഴ്‌​സാ​ണെ​ന്നാ​ണ് ഇ​വ​ര്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ന​ഴ്‌​സി​ങ്​ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ചോ​ദി​ച്ച​പ്പോ​ള്‍ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തി​വ​ര​വേ ന​ഷ്ട​പ്പെ​ട്ട​താ​യി പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. മാ​രാ​രി​ക്കു​ളം അ​ഡീ​ഷ​ന​ല്‍ എ​സ്.​ഐ എ.​സ​ഞ്ജീ​വ്, എ.​എ​സ്.​ഐ മാ​രാ​യ പി.​രാ​ജേ​ഷ്, ആ​ര്‍.​രാ​ജേ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി​നീ​ഷ്,സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake doctorMararikulam
News Summary - fake doctor arrested
Next Story