Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂ​ന്നു​വ​ർ​ഷ​മാ​യി...

മൂ​ന്നു​വ​ർ​ഷ​മാ​യി ചി​കി​ത്സ ന​ട​ത്തി​യ വ്യാജ ഡോക്ടർ അറസ്​റ്റിൽ

text_fields
bookmark_border
rajedhradas
cancel
camera_alt

രാജേന്ദ്രദാസ്


ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ​യി​ൽ വ്യാ​ജ ഡോ​ക്ട​ർ അ​റ​സ്​​റ്റി​ൽ. ത​മി​ഴ്നാ​ട് ചെ​റു​പ്പാ​ലൂ​ർ മ​ൺ​വി​ള സ്വ​ദേ​ശി ഹി​ലോ​റീ​സ് കോ​ട്ടേ​ജി​ൽ ടി. ​രാ​ജേ​ന്ദ്ര​ദാ​സി​നെ​യാ​ണ്​ (52) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി വ​ള​കോ​ട് ടൗ​ണി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ ച​മ​ഞ്ഞ്​ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, സി​ദ്ധ ചി​കി​ത്സ​ക​ളാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഏ​തു​വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​യാ​ണോ വേ​ണ്ട​ത് അ​ത് ന​ൽ​കും.

വ്യാ​ഴാ​ഴ്ച ഉ​പ്പു​ത​റ സി.​ഐ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ള​കോ​ട്ടി​ൽ ര​ണ്ടി​ട​ത്താ​യാ​ണ് ചി​കി​ത്സ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ അ​ലോ​പ്പ​തി ഗു​ളി​ക​ക​ൾ, ഓ​യി​ൽ​മെൻറു​ക​ൾ, സി​റ​പ്പു​ക​ൾ, സി​റി​ഞ്ച്, സൂ​ചി എ​ന്നി​വ ക​ണ്ടെ​ത്തി. മു​റി​വ് തു​ന്നി​ക്കെ​ട്ട​ലും കു​ത്തി​വെ​പ്പു​മെ​ല്ലാം ഇ​വി​ടെ ന​ട​ത്തി​യി​രു​ന്ന​താ​യി രാ​ജേ​ന്ദ്ര​ദാ​സ് പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. 10ാം ത​രം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത മാ​ത്ര​മാ​ണ് ഇ​യാ​ൾ​ക്കു​ള്ള​ത്. സി.​ഐ ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake doctorarrested
News Summary - Fake doctor arrested
Next Story