വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ
text_fieldsരതീഷ്
നിലമ്പൂർ: വഴിക്കടവിൽ വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷാണ് (41) വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് നാരോക്കാവിലെ ആശുപത്രിയിൽ 2018 മുതൽ ഇയാൾ ചികിത്സ നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആശുപത്രി ഉടമസ്ഥനെയും മാനേജറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. രാത്രി വൈകിയും ആശുപത്രിയിൽ പൊലീസ് പരിശോധന നടന്നു. പ്രീഡിഗ്രിയാണ് അറസ്റ്റിലായ രതീഷിന്റെ വിദ്യാഭ്യാസ യോഗ്യതയെന്ന് പൊലീസ് പറഞ്ഞു. 12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തുകൊടുക്കുന്ന ജോലി ചെയ്തിരുന്നു. ഇയാളെ സി.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.

