Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകള്ളനോട്ടടി: എട്ടംഗ...

കള്ളനോട്ടടി: എട്ടംഗ സംഘം പിടിയിൽ

text_fields
bookmark_border
കള്ളനോട്ടടി: എട്ടംഗ സംഘം പിടിയിൽ
cancel

ഷാ​ർ​ജ: ക​ള്ള​നോ​ട്ട​ടി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത എ​ട്ടം​ഗ​സം​ഘ​ത്തെ ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഒ​രു സം​ഘം വി​ദേ​ശ ക​റ​ൻ​സി​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ അ​ടി​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സം​ഘം പി​ടി​യി​ലാ​യ​തെ​ന്ന്​ കേ​ണ​ൽ ഉ​മ​ർ ബു​വ​ൽ​സൂ​ദ്​ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ച്ചാ​ണ്​ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

അ​ടു​ത്ത കാ​ല​ത്ത്​ യു.​എ.​ഇ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​വ​ർ. വി​പ​ണി​യി​ൽ നി​ല​വി​ലു​ള്ള നി​ര​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യി​ൽ വി​ദേ​ശ ക​റ​ൻ​സി​യാ​ണ്​ ഇ​വ​ർ ന​ൽ​കി​യി​രു​ന്ന​ത്. സം​ഘാം​ഗ​ങ്ങ​ളെ ഓ​രോ​രു​ത്ത​രെ​യാ​യി പി​ന്തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ വി​ദേ​ശ ക​റ​ൻ​സി നോ​ട്ടു​ക​ൾ, ക​ള്ള​നോ​ട്ട​ടി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. അ​തീ​വ​ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച സം​ഘ​ത്തെ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച്​ പി​ടി​കൂ​ടി​യ പൊ​ലീ​സി​നെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ഭി​ന​ന്ദി​ച്ചു.സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് സം​ശ​യാ​സ്പ​ദ​മാ​യ എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മ​ടി​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake currencyUAEarrest
News Summary - fake currency
Next Story