Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖത്ത് സ്പ്രേയടിച്ച് മോഷണം: പ്രതി പിടിയില്‍
text_fieldsbookmark_border
കെ.വി. പ്രമോദ്
പയ്യന്നൂർ: കുഞ്ഞിമംഗലത്ത് തുണിക്കടയില്‍ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ചെറുതാഴം ചെമ്പല്ലിക്കുണ്ടില്‍ താമസിക്കുന്ന തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി. പ്രമോദിനെ(45)യാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് കുഞ്ഞിമംഗലം റെയിൽവേ സ്റ്റേഷനടുത്ത സഞ്ജന മിനി ഷോപ്പിലാണ് മോഷണം നടന്നത്. സൈക്കിളിലെത്തിയ പ്രതി ഷോപ്പുടമ എം.വി. സൗമ്യയുടെ മുഖത്ത് സ്പ്രേ അടിക്കുകയും തുടർന്ന് രണ്ടേകാൽ പവൻ വരുന്ന മാലയും വളയും 1500 രൂപയും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയും മൂന്നു ദിവസത്തിനകം പ്രതിയെ പിടികൂടുകയുമായിരുന്നു. സ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
Next Story

