എക്സൈസിന്റെ ‘തണ്ടർ വേട്ട’ കഞ്ചാവും പുകയില ഉൽപന്നങ്ങളുമായി ടീഷോപ് ഉടമ പിടിയിൽ
text_fieldsനെടുങ്കണ്ടം: എക്സൈസിന്‍റെ ഓപറേഷൻ തണ്ടറിന്‍റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും പാർട്ടിയും നെടുങ്കണ്ടം ടൗണിലെ കാരിശ്ശേരി മജീദ് ഹാസിമിന്‍റെ ടീ ഷോപ്പിലും വീട്ടിലുമായി നടത്തിയ റെയ്ഡിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പാക്കറ്റ് ഒ.സി.ബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും പിടികൂടി. മജീദിനെ അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് ഷാഡോ എക്‌സൈസ് അംഗങ്ങൾ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ലഹരി വിൽപന വിവരം ലഭിച്ചത്. റെയ്‌ഡിൽ ക്യൂബൻ നിർമിത ഹവാന ചുരുട്ട് കണ്ടെത്തിയത് എക്സൈസുകാർക്കും പുതുമയായി.
ഓൺലൈൻ സൈറ്റ് വഴി ഒ.സി.ബി പേപ്പറുകൾ വാങ്ങി 200 മുതൽ 500 രൂപ വരെ പേപ്പറിന്‍റെ ക്വാളിറ്റി അനുസരിച്ചായിരുന്നു വിൽപന. തുടർനടപടികളുടെ ഭാഗമായി പ്രതിയുടെ ഒ.സി.ബി പേപ്പർ വാങ്ങിയ യുവാക്കളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും എക്സൈസ് ശേഖരിച്ചു തുടങ്ങി. മജീദിന്‍റെ കടയുടെ ലൈസൻസ് പുനഃപരിശോധിക്കാൻ നെടുങ്കണ്ടം പഞ്ചായത്തിന് റിപ്പോർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

