നെന്മാറയിൽ എക്സൈസ് പരിശോധന; അഞ്ച് കേസ് രജിസ്റ്റർ ചെയ്തു
text_fieldsനെന്മാറ: റേഞ്ച് പരിധിയിൽ ഉൾപ്പെട്ട നെന്മാറ, നെല്ലിയാമ്പതി, അയിലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അഞ്ച് കേസ് രജിസ്റ്റർ ചെയ്തതായി നെന്മാറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. ക്രിസ്മസ്- പുതുവത്സര ദിനങ്ങളോടനുബന്ധിച്ച് 42 റെയ്ഡുകളാണ് നടത്തിയത്. 196 വാഹനങ്ങൾ പരിശോധിച്ചതിൽ ലഹരി കടത്തിയതെന്ന് സംശയിച്ച ഒരു ജീപ്പ് കസ്റ്റഡിയിൽ എടുത്തു.
നെന്മാറ ടൗണിൽ വിദ്യാലയങ്ങൾക്ക് സമീപം വിൽപനക്ക് വെച്ച 120 ഗ്രാം ഹാൻസും പിടിച്ചെടുത്തു. നെല്ലിയാമ്പതി ഭാഗത്ത് പൊലീസിെൻറയും വനം വകുപ്പിെൻറയും സഹകരണത്തോടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടന്നുവരുകയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.