Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

അ​ജ്മ​ൽ

മു​ത്ത​ങ്ങ: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബംഗളൂരുവി​ൽ നി​ന്നും വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ തി​രൂ​ർ ചാ​പ്പ​പ​ടി പ​രി​യാ​പു​രം അ​ജ്മ​ൽ(26) എ​ന്ന​യാ​ളെ 14.6 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​എം. മ​നോ​ജ്കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ ആ​ളെ​ന്നും ഇ​ദ്ദേ​ഹം ഇ​തി​നു​മു​മ്പും പ​ല​ത​വ​ണ​ക​ളാ​യി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച വി​വ​രം. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​എ. ര​ഘു, എ.​ടി.​കെ. രാ​മ​ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ.​സി. ബാ​ബു, എം.​സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsexcisearrest
News Summary - Excise arrests young man with drugs
Next Story