എക്സ്കവേറ്റർ ഇടിച്ചു യുവാവ് മരിച്ച സംഭവം; അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം
text_fieldsRepresentational Image
മുക്കം: എക്സ്കവേറ്റർ ഇടിച്ചു യുവാവ് മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം. തോട്ടുമുക്കം വാലില്ലാപുഴയില്‍ സെപ്റ്റംബര്‍ 19നാണ് എക്സ്കവേറ്ററും ബൈക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ സുധീഷ് പിറ്റേന്നു മരിച്ചു. ഇന്‍ഷുറന്‍സില്ലാത്ത എക്സ്കവേറ്ററാണ് ഇടിച്ചത്. അപകടത്തിന് ശേഷം ഒരു തവണ മാത്രമാണ് പൊലീസ് വീട്ടിലെത്തി മൊഴിയെടുത്തതെന്ന് സുധീഷിന്റെ മാതാവ് ശോഭന പറഞ്ഞു.
കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും നടപടി പെട്ടെന്ന് പൂര്‍ത്തിയാക്കി മുഴുവന്‍ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും മാതാവ് ആവശ്യപ്പെട്ടു. എക്സ്കവേറ്റർ ഉടമയുടെ മകനടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. യുവാവിന്റെ മരണത്തിനിടയാക്കിയ എക്സ്കവേറ്റർ മുക്കം പൊലീസ് സ്റ്റേഷനില്‍നിന്ന് മാറ്റിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

