പരീക്ഷ പേപ്പർ ചോർച്ച; 14 പ്രതികളെ ജയിലിൽ അടച്ചു
text_fieldsകുവൈത്ത് സിറ്റി: ഹൈസ്കൂൾ പരീക്ഷ പേപ്പർ ചോർന്ന കേസിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലിചെയ്യുന്ന 14 പുതിയ പ്രതികളെ ജയിലിൽ അടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു. നാലു വനിതകളും ഇതിൽ ഉൾപ്പെടും. ഇവരെ സെൻട്രൽ ജയിലിലേക്ക് അയച്ചതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.
ചോദ്യപേപ്പര്‍ ചോര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അധ്യാപകര്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളുടെ കസ്റ്റഡി തുടരാന്‍ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പരീക്ഷകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വിദ്യാര്‍ഥികളില്‍നിന്ന് പണം വാങ്ങി പ്രതികള്‍ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി ചോദ്യങ്ങള്‍ പങ്കുവെച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍നിന്ന് വരവില്‍ കവിഞ്ഞ പണവും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

