Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുൻ എസ്.പിയുടെ മകനും...

മുൻ എസ്.പിയുടെ മകനും സുഹൃത്തും എം.ഡി.എം.എയുമായി പിടിയിൽ

text_fields
bookmark_border
https://www.madhyamam.com/tags/mdma
cancel
camera_alt

പിടിയിലായ പ്രതികൾ

തൃശൂർ: റിട്ട. എസ്.പിയുടെ മകൻ ഉൾപ്പെടെ രണ്ടുപേരെ 5.5 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി. തൃശൂർ ചിയ്യാരം ആലുവെട്ടുവഴി സ്വദേശിയും റിട്ട. എസ്.പിയുടെ മകനുമായ ചന്ദ്രി നിവാസ് വീട്ടിൽ അഭിജിത്ത് (31), വിയ്യൂർ വടക്കൻ വീട്ടിൽ റോജർ വി. ദേവസി (31) എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ഓണത്തോടനുബന്ധിച്ച് തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ ഓപറേഷൻ തണ്ടറിന്റെ ഭാഗമായ പരിശോധനയിൽ ഇരുവരെയും പിടികൂടുകയായിരുന്നു. ലഹരി ഇടപാടിനായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് വിൽപന നടത്തിയെന്ന കേസിൽ ജില്ലയിൽ രണ്ടുപേർ പിടിയിലായിരുന്നു. പുത്തൂർ ചേമ്പൂർ സ്വദേശി ശരത്ത് (29), കണിമംഗലം പനമുക്ക് സ്വദേശി അഭിലാഷ് രാജൻ (28) എന്നിവരെയാണ് നെടുപുഴ പോലീസ് പിടികൂടി. പിടിയിലായത്. ഇവരിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

വടൂക്കര ജയ്കിസാൻ റോഡിലാണ് സംഭവം. ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പരിശോധനയുടെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട കുട്ടിയോട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കോയമ്പത്തൂരിൽ നിന്ന് ലഭിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ഇരുവർക്കുമെതിരെ വിവിധ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നെടുപുഴ സബ് ഇൻസ്പെക്ടർ പി.സി. സനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനേഷ്, മിനേഷ്, സിവിൽ പൊലീസ് ഓഫിസർ അബീഷ് ആന്റണി തുടങ്ങിയർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseOperation ThunderArrested with drugsThrissur
Next Story