Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗ്നത പ്രദര്‍ശിപ്പിച്ച വിമുക്തഭടന്‍ അറസ്റ്റില്‍

text_fields
bookmark_border
നഗ്നത പ്രദര്‍ശിപ്പിച്ച വിമുക്തഭടന്‍ അറസ്റ്റില്‍
cancel

കാഞ്ഞങ്ങാട്: ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച വിമുക്തഭടന്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ പൊന്‍മാലത്തെ മോഹന്‍ദാസിനെയാണ് (58) ഹോസ്ദുര്‍ഗ് എസ്‌.ഐ കെ.പി. സതിഷ് കുമാറും സംഘവും അറസ്‌റ്റ് ചെയ്തത്.

ഫെബ്രുവരി 21നു രാവിലെ പടന്നക്കാട് നെഹ്‌റു കോളജ് ബസ് സ്റ്റോപ്പിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് സ്‌കൂട്ടറില്‍ വരുകയായിരുന്ന മോഹന്‍ദാസ് പെണ്‍കുട്ടികള്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം അവരോട് എന്തോ ചോദിക്കാനെന്ന വ്യാജേന അടുത്തേക്ക് വിളിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ ഇയാളുടെ അടുത്തെത്തിയപ്പോഴാണ് നഗ്നത കാണിച്ചത്. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചപ്പോള്‍ ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ചുപോയി. പെണ്‍കുട്ടികള്‍ സ്‌കൂട്ടറിെൻറ നമ്പര്‍ സഹിതം ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിലായിരുന്ന മോഹന്‍ദാസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ex service man arrested for displaying nudity
Next Story