Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദേശീയപാതയിലെ കവർച്ച:​...

ദേശീയപാതയിലെ കവർച്ച:​ സംഘത്തിലെ പ്രധാനികളെല്ലാം സി.പി.എം പ്രവർത്തകർ; പുറത്താക്കിയവരെന്ന് പാർട്ടി

text_fields
bookmark_border
sinil
cancel
camera_alt

സിനിലും കേസിൽ പിടിയായ സംഘാംഗങ്ങളും

കാസർകോട്​: ദേശീയ പാതയിൽ മൊഗ്രാൽ പുത്തൂരിൽ 1.65 കോടി രൂപ കവർന്ന സംഭവത്തിന്​​ നേതൃത്വം നൽകിയത്​ കതിരൂർ മനോജ്​ വധക്കേസിലെ ഒമ്പതാം പ്രതി സിനിൽ. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ്​ ലുക്ക്​ഔട്ട്​ നോട്ടീസ്​ ഇറക്കി. സിനിലിന് പുറമെ സുഹൃത്ത്​ വയനാട്​ സ്വദേശി സുജിത്തും ചേർന്നാണ്​ കവർച്ച നടത്തിയതെന്ന് ഇൻസ്‍പെക്ടർ അജിത്കുമാർ പറഞ്ഞു​.

സ്വർണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന 1.65 കോടി രൂപയാണ്​ കവർച്ച ചെയ്തത്​. മൊഗ്രാല്‍ പുത്തൂരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരി കൈലാസിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. കേസിൽ ഏതാനും പ്രതിക​ളെ ഇതിനകം പിടികൂടിയിട്ടുണ്ട്​. ഇനി കിട്ടാനുള്ളത് പ്രധാന പ്രതികളായ സിനിലിനെയും സുജിത്തിനെയുമാണ്.

ദേശീയപാത വഴി കൊണ്ടുപോകുന്ന പണം കൊള്ളയടിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത്​ സിനിൽ ആണെന്ന്​ പൊലീസ്​ പറഞ്ഞു. സി.പി.എം മാലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സിനില്‍. വയനാട് സ്വദേശി സുജിത്തും സി.പി.എം പ്രവര്‍ത്തകനാണ്​. നിലമ്പൂരില്‍ നിന്ന് 84 ലക്ഷം രൂപ, ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിവ കവര്‍ന്നതും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തി.

കവരുന്നത് ഹവാല പണമായതിനാൽ കേസ് ഉണ്ടാകില്ല എന്ന ധൈര്യത്തിലാണ് സംഘം പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. കൊല്ലം മുതൽ കാസർകോട് വരെ ഇവർക്ക് ഏജൻസികൾ ഉണ്ട്. ദേശീയപാതയിലൂടെ വൻ തുകകൾ കൊണ്ടുവരുന്നതിന്റെ കൃത്യമായ വിവരം ഈ ഏജൻസികളാണ് നൽകുന്നത്. ജയിലിലെ കൂട്ടുകെട്ടിൽ നിന്നാണ് ഈ സംഘം ഉണ്ടായത്. പുറത്തിറങ്ങിയപ്പോൾ ഇവർ വലിയ വലിയ ഓപറേഷനുകൾ നടത്തുകയാണെന്ന് പൊലീസ് പറയുന്നു.

സിനിലിന്റെയും സുജിത്തിന്റെയും പ്രധാന സഹായിയായ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്കും സി.പി.എം പ്രവര്‍ത്തകനാണ്​. ഗ്യാങിൽ ഇയാൾ അറിയപ്പെടുന്നത് 'സഖാവ്' എന്നാണ്. എന്നാല്‍, ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന്​ സി.പി.എം നൽകുന്ന വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMhighway robbery
News Summary - Ex CPM branch secretary involved in highway robbery case
Next Story