ആറുമാസം ജോലിക്ക് പോകാതെ ഗെയിം കളി; ഓൺലൈനിൽ പണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
text_fieldsrepresentational image
ഈറോഡ്: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിൽ യുവാവ് ജീവനൊടുക്കി. ഈറോഡ് പൂന്തുറ സ്വദേശിയായ ശ്രീറാമാണ് മരിച്ചത്. 22വയസുകാരനായ ശ്രീറാം പെയിന്‍റിങ് െതാഴിലാളിയായിരുന്നു.
ആറ് മാസമായി ജോലിക്ക് പോലും പോകാതെ ശ്രീറാം മൊബൈൽ ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗെയിമിലൂടെ പണം നഷ്ടമായതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തിയപ്പോൾ ശ്രീറാമിന്‍റെ മുറി പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈറോഡ് ടീൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

