തൊഴിലാളിയുടെ ഫോൺ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
text_fieldsമുനീർ
അരീക്കോട്: അന്തർസംസ്ഥാന തൊഴിലാളിയെ ജോലി വാഗ്ദാനം നൽകി കബളിപ്പിച്ച് 15,000 രൂപയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃപ്പനച്ചി സ്വദേശി അബ്ദുൽ മുനീറിനെയാണ് (35) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 27നാണ് കേസിനാസ്പദ സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ ജോലി നൽകാമെന്നുപറഞ്ഞ് പ്രതി കീഴ്ശ്ശേരിയിൽനിന്ന് അരീക്കോട്ടേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ബൈക്കിലിരുന്ന് പ്രതി തൊഴിലാളിയോട് ഹോട്ടലിൽ പോയി പൊറോട്ട വാങ്ങിച്ചുവരാൻ പറഞ്ഞു. ഈ സമയം പ്രതി തൊഴിലാളിയുടെ മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു.
പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ ഖാസിം ഖാെൻറ പരാതിയിൽ അരീക്കോട് പൊലീസ് കേസെടുത്തിരുന്നു. സൈബർസെല്ലിെൻറ സഹായത്തോടെ മൊബൈൽ ഫോൺ കണ്ടെത്തുകയും അരീക്കോട് എസ്.എച്ച്.ഒ ലൈജുമോെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

