Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, അയൽവാസികൾ പിടിയിൽ

text_fields
bookmark_border
Father kills 14 years old girl and rapes her corpse
cancel

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഞായറാഴ്ച്ച രാത്രി നടന്ന സംഭവത്തിൽ അയൽവാസികളാണ് പൊലീസ് പിടിയിലായത്.

ദിവസവേതന തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് പെൺകുട്ടി ഏഴ് വയസുകാരനായ സഹോദരനൊപ്പം വീട്ടിൽ തനിച്ചാണ് കഴിഞ്ഞിരുന്നത്. ഇത് മനസിലാക്കിയ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും പെൺകുട്ടിയെ ബലം പ്രയോഗിച്ച് മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മുറി പുറത്തുനിന്ന് പൂട്ടിയ പ്രതികൾ കടന്നുകളയുകയായിരുന്നു.

ജോലി കഴിഞ്ഞ് തിരികെയെത്തിയ മാതാപിതാക്കൾ കുട്ടിയെ വീട്ടിൽ കാണാതിരുന്നതോടെ അയൽവാസികളോട് അന്വേഷിക്കുകയായിരുന്നു. അടച്ചിട്ട മുറിയിൽ നിന്നും ശബ്ദം കേട്ടതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eleven-year-old girl raped and killed, neighbors arrested
Next Story