വയോധികയുടെ മാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ
text_fieldsഅനീഷ്, അജ്മൽ
കളമശ്ശേരി: വീടിനു പിറകുവശം പല്ല് തേച്ചുകൊണ്ടിരുന്ന വയോധികയുടെ മാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. വട്ടേക്കുന്നം തുരപ്പിനു സമീപം മസ്ജിദ് റോഡിൽ വി.യു. അജിതയുടെ (71) മൂന്നര പവൻ മാല കവർന്ന സംഭവത്തിൽ സമീപവാസിയായ സ്കൂൾ പറമ്പ് വീട്ടിൽ അനീഷ് (33), സഹായി പെരുമ്പാവൂർ മുടിക്കൽ സെറ്റപ് കവലയിൽ മാമ്പിള്ളി വീട്ടിൽ അജ്മൽ ( 28 ) എന്നിവരാണ് അറസ്റ്റിലായത് .
പുലർച്ച പ്രതി അനീഷ് സ്ത്രീയുടെ വീടിനടുത്ത് മണിക്കൂറുകളോളം ഒളിച്ചിരുന്ന്, മതിൽ ചാടിക്കടന്ന് മുതുകത്ത് ചവിട്ടി മാല വലിച്ചൂരികടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്. പ്രതിയെ ചോദ്യംചെയ്തതിൽനിന്ന് മാല പെരുമ്പാവൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ചതായി കണ്ടെത്തി. ഇതിന് ഇയാളെ സഹായിച്ചതിനാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്.

