Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച പ്ര​തി പി​ടി​യി​ൽ
cancel


പ​ത്ത​നം​തി​ട്ട: പ​ള്ളി​യി​ൽ​നി​ന്ന് പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 81കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന പ്ര​തി​യെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി ക​ള്ളി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ബി​നു തോ​മ​സ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 20ന് ​രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന കു​മ്പ​ഴ സ്വ​ദേ​ശി​നി കു​ഞ്ഞ​മ്മ എ​ബ്ര​ഹാം (81) എ​ന്ന വ​യോ​ധി​ക​യു​ടെ മാ​ല​യാ​ണ് ഇ​യാ​ൾ ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ച​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ച് വ​ള​രെ വേ​ഗം പ്ര​തി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന് മാ​ല പൊ​ട്ടി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​ത്ത​വ​ണ​യും മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് പ്ര​തി കു​മ്പ​ഴ​യി​ൽ എ​ത്തി മാ​ല പൊ​ട്ടി​ച്ച​ത്. പ്ര​തി​യെ റാ​ന്നി​യി​ൽ​വെ​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടു​ന്ന സ​മ​യ​ത്ത് ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും വി​ഷം ക​ഴി​ച്ചി​ട്ടു​ണ്ട് എ​ന്ന് പ​റ​യു​ക​യും ചെ​യ്ത​തി​നാ​ൽ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബി​നു തോ​മ​സ് വി​വി​ധ ജി​ല്ല​ക​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 17ഓ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പ​ത്ത​നം​തി​ട്ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്‌ എ​ബ്ര​ഹാം, അ​ജി. കെ.​ബി, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ​ന്ദീ​പ്, സു​ബി​ൻ, ഷി​ബു, വി​ജേ​ഷ് അ​രു​ൺ, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, മി​ഥു​ൻ, ജി​ത്ത്, നി​സാം എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly Woman’s Gold Chain Snatched
Next Story