വയോധികയെ മർദിച്ച് മോഷണം: പ്രതിയെ അറസ്റ്റ് ചെയ്തു
text_fieldsകിളിമാനൂർ: പള്ളിക്കൽ സ്റ്റേഷൻ അതിർത്തിയിൽ ഒറ്റക്ക് താമസിച്ചു വന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും കഴുത്തിൽ കിടന്ന മാല അപഹരിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മടവൂർ കുന്നത്ത് കോണം, പണയിൽ വീട്ടിൽ ബിജു (35)വാണ് അറസ്റ്റിലായത്.
ആനകുന്നം കല്ലുവിളവീട്ടിൽ താമസിക്കുന്ന 70 വയസുള്ള വൃദ്ധയുടെ മാലയാണ് പ്രതി കവർന്നത്. ഇക്കഴിഞ്ഞ ഒന്നിന് രാത്രി 8 മണിയോടെയാണ് സംഭവം. വൃദ്ധയെ പ്രതി ക്രൂരമായി മർദിക്കുകയും ചെയ്തു. രണ്ടിന് രാവിലെ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാളിൽ നിന്നും മോഷണമുതൽ കണ്ടെടുത്തു. പള്ളിക്കൽ സ്റ്റേഷൻ ഓഫീസർ പി. ശ്രീജിത്ത്, എസ്.ഐമാരായ എം. സഹിൽ, വിജയകുമാർ, എസ്.സി പി.ഒ രാജീവ്, സി.പി.ഒ ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

