കിടപ്പുരോഗിയായ വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
text_fieldsകഴക്കൂട്ടം: കിടപ്പുരോഗിയായ വയോധിക മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ.പാങ്ങപ്പാറ ചിറ്റാറ്റുനട മണിമന്ദിരത്തിൽ പ്രസന്നയെ (75) ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് സുകുമാര(80)നെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് മകൾ കവിത ആറ്റിങ്ങലിൽനിന്ന് വീട്ടിലെത്തിയ പ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുമ്പ് മകൻ ഭക്ഷണം വാങ്ങാൻ പോകുമ്പോൾ പ്രസന്ന കിടക്കുകയായിരുന്നു. ഭർത്താവ് സുകുമാരൻ ഭാര്യയെ കഴുത്തുെഞരിച്ച് കൊന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യം സുകുമാരൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
രോഗിയായ ഭാര്യയുടെ ദുരിതാവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെയാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഭർത്താവ് സുകുമാരൻ ശ്രീകാര്യം പൊലീസിനോട് പറഞ്ഞു.കൊലപാതകത്തിന് ശേഷം സുകുമാരൻ കൈത്തണ്ട മുറിച്ച് ആത്മഹത്യശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. അഞ്ചുവർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന.