Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികന്റെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

text_fields
bookmark_border
വയോധികന്റെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
cancel
camera_alt

ഐ​റി​ഷ്

മുഹമ്മ: വായോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. സമീപവാസിയായ പ്രദേശിക കരാറുകാരൻ കരിക്കാട് അംബികാലയത്തിൽ പി.ആർ. ഐറിഷാണ് (48) തിങ്കളാഴ്ച 10.50 ഓടെ നാടകീയമായി ചേർത്തല സർക്കിൾ ഓഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങിയത്.

തണ്ണീര്‍മുക്കം വെറിങ്ങന്‍ ചുവട് പടിഞ്ഞാറേ വേലിക്കകത്ത് സന്തോഷ് (കടുവ സന്തോഷ് -53) കൊല്ലപ്പെട്ട കേസിലാണ് ഐറിഷ് കീഴടങ്ങിയത്. പ്രാഥമിക ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ഐറിഷിന്റെ മകളെ സന്തോഷ് കളിയാക്കിയിരുന്നു. ഇതിൽ പൊലീസിൽ പരാതി നൽകി. ഇതിന്റെ പേരിൽ സന്തോഷ് ഐറിഷിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. അഞ്ചിനു രാത്രി സന്തോഷിന്റെ വീടിനു സമീപത്തെത്തിയ ഐറിഷ് സന്തോഷിനെ മുളവടിക്ക് തലക്കും കാലിനും അടിച്ചു. ആറിന് രാവിലെ സന്തോഷിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

ആക്രമണശേഷം കാറിൽ രക്ഷപ്പെട്ട ഐറിഷ് എട്ടുദിവസത്തിനുശേഷമാണ് കീഴടങ്ങിയത്. ഇതിനിടെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നതിനു മുമ്പ് കീഴടങ്ങുകയായിരുന്നു. ഐറിഷിനെ മുഹമ്മ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly Man’s Murder: Absconding Accused Surrenders
Next Story