വയോദമ്പതികളെ ചുട്ടുകൊന്ന സംഭവം; തീയാളുന്നത് ആദ്യം കണ്ടത് ഓട്ടോഡ്രൈവർ
text_fieldsസുനിൽ
ആലപ്പുഴ: വയോദമ്പതികൾ കത്തിയമർന്ന വീട്ടിൽനിന്ന് തീയാളിപ്പടരുന്നത് ആദ്യം കണ്ടത് ഓട്ടോഡ്രൈവർ സുനിലാണ്. പുലർച്ച 3.15ന് ഭാര്യ ലതയോടൊപ്പം പോകുമ്പോൾ തണുപ്പായതിനാൽ ഓട്ടോയുടെ ഒരുവശത്തെ കർട്ടനിട്ടിരുന്നു. തീയാളുന്നത് സംശയം തോന്നി സംഭവസ്ഥലത്ത് നിന്ന് അൽപം മുന്നോട്ടുപോയ ശേഷമാണ് മടങ്ങിവന്നത്.
എന്തുചെയ്യണമെന്ന് അറിയാതെ അൽപനേരം പകച്ചുപോയി. പിന്നീട് അലറിവിളിച്ചു. ഉറക്കമായതിനാൽ അയൽവാസികളടക്കം ആ നിലവിളി കേട്ടില്ല. ഒച്ചകൂട്ടിയിട്ടും ആരും അടുത്തേക്ക് വന്നില്ല. പിന്നെ ഓട്ടോയുടെ ഹോൺ നിർത്താതെ അടിച്ചതോടെയാണ് അയൽവാസികൾ വന്നത്. അപ്പോഴേക്കും വീട് ഏതാണ്ട് കത്തിയമർന്നിരുന്നു. 101ൽ വിളിച്ചപ്പോൾ ആദ്യം കിട്ടിയത് കായംകുളത്താണ്. അവരാണ് മാവേലിക്കരക്കും ഹരിപ്പാടിനും വിവരം കൈമാറിയത്.
തൊട്ടടുത്തുള്ള രാഘവന്റെ സഹോദരിയുടെ വീട്ടിൽനിന്ന് രണ്ടുപേർ പുറത്തിറങ്ങി വന്നിരുന്നു. അവരോട് ചോദിച്ചപ്പോഴാണ് അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലുള്ള വിവരം അറിയുന്നത്. പിന്നാലെ അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

