Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇലന്തൂരിലെ ഇരട്ട നരബലി...

ഇലന്തൂരിലെ ഇരട്ട നരബലി കേസ്: പ്രതി ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈകോടതി തള്ളി

text_fields
bookmark_border
elanthoor human sacrifice case
cancel

ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈകോടതി തള്ളി. ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദം. എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത്‌ സംസ്കരിച്ചെന്നാണ് കേസ്.

ഷാ​ഫി​ക്ക്​ പ​ണം; ഭ​ഗ​വ​ലി​ന്​ സ​മ്പ​ത്ത്​

ക്രൂ​ര​ത​യി​ലൂ​ടെ​യു​ള്ള ആ​ന​ന്ദ​വും പ​ണ​വു​മാ​യി​രു​ന്നു മ​ന്ത്ര​വാ​ദി​യാ​യി അ​ഭി​ന​യി​ച്ച ഷാ​ഫി​യു​ടെ ല​ക്ഷ്യം. സാ​മ്പ​ത്തി​ക ഉ​ന്ന​തി​യും ഐ​ശ്വ​ര്യ​വു​മാ​യി​രു​ന്നു ഭ​ഗ​വ​ൽ സി​ങ്ങി​ന്‍റെ​യും ഭാ​ര്യ ലൈ​ല​യു​ടെ​യും ഉ​ന്നം. ആ​ഭി​ചാ​ര​ക്കൊ​ല ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത് ഷാ​ഫി​യാ​ണെ​ന്നും പ​ത്മ​യു​ടെ മാം​സം പ്ര​തി​ക​ൾ പാ​ച​കം ചെ​യ്ത് ക​ഴി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ, പ​ത്മ​യു​ടെ മാം​സം പാ​ച​കം ചെ​യ്യാ​നു​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ, ക​വ​ർ​ന്നെ​ടു​ത്ത ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന തെ​ളി​വു​ക​ൾ.

പ​ത്മ​യെ​യും റോ​സ്​​ലി​നെ​യും ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കാ​തി​രു​ന്ന ഷാ​ഫി​യി​ൽ​നി​ന്ന് കി​ട്ടി​യ​തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​റ്റ് ര​ണ്ടു പേ​രി​ൽ നി​ന്നു​മാ​ണ് പൊ​ലീ​സി​നു കി​ട്ടി​യ​ത്. ന​ര​ബ​ലി ന​ട​ത്തി​യാ​ൽ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി ഉ​ണ്ടാ​കു​മെ​ന്ന അ​ന്ധ​വി​ശ്വാ​സ​ത്തി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന വീ​ട്​ പൊ​ലീ​സ്​ സീ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്. വീ​ട്ടി​ലേ​ക്ക് ആ​ള്‍ക്കാ​രു​ടെ വ​ര​വ് പൊ​ലീ​സ് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ആ​റ​ന്മു​ള പൊ​ലീ​സ് ഇ​ട​ക്കി​ടെ ഇ​വി​ടെ വ​ന്നു പോ​കു​ന്നു​ണ്ട്.

അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന്​ മ​ക​ൻ

ലോ​ട്ട​റി വി​റ്റ്​ ജീ​വി​ച്ചി​രു​ന്ന ത​ന്‍റെ അ​മ്മ പ​ത്മ​യെ കാ​ണാ​നി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 27ന് ​ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ശെ​ൽ​വ​ൻ ക​ട​വ​ന്ത്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ തു​ട​ർ​അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​​ നാ​ടു ഞെ​ട്ടി​ത്ത​രി​ച്ച ന​ര​ബ​ലി​ക്കേ​സ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

അ​ന്വേ​ഷ​ണം എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ഷാ​ഫി​യി​ലേ​ക്ക് എ​ത്തി. ഇ​യാ​ളു​ടെ ഹോ​ട്ട​ലി​ലേ​ക്ക് പ​ത്മ പോ​കു​ന്ന​തും ഇ​യാ​ളു​ടെ ബൊ​ലോ​റ ജീ​പ്പി​ൽ ക​യ​റു​ന്ന​തി​ന്‍റെ​യും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ ഷാ​ഫി വ​ല​യി​ലാ​യി. ഷാ​ഫി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ടു ന​ര​ബ​ലി​ക​ളു​ടെ​യും കാ​ര്യം പു​റ​ത്തു​വ​ന്ന​ത്. പ​ത്മ​ക്കു മു​മ്പ് കാ​ല​ടി​യി​ലെ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി റോ​സ്​​ലി​നെ 2022 ജൂ​ൺ എ​ട്ടി​ന് കൊ​ല​പ്പെ​ടു​ത്തി​യ​താ​യും ഷാ​ഫി മൊ​ഴി ന​ൽ​കി. അ​ങ്ങ​നെ​യാ​ണ് കൂ​ട്ടു​പ്ര​തി​ക​ളാ​യ ഇ​ല​ന്തൂ​രി​ലെ ഭ​ഗ​വ​ൽ സി​ങ്, ഭാ​ര്യ ലൈ​ല എ​ന്നി​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ​ന്ന​ത്.

ഇ​വ​രെ ക​ട​വ​ന്ത്ര പൊ​ലീ​സ് ഇ​ല​ന്തൂ​രി​ൽ​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മൂ​വ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ന​ര​ബ​ലി​യി​ൽ ര​ണ്ടു സ്ത്രീ​ക​ൾ ഇ​ര​യാ​യ​താ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഭ​ഗ​വ​ൽ സി​ങ്ങി​ന്‍റെ ഇ​ല​ന്തൂ​രി​ലെ വീ​ടി​നോ​ടു ചേ​ർ​ന്ന പു​ര​യി​ട​ത്തി​ൽ കു​ഴി​ച്ചി​ട്ട​താ​യും സ്ഥി​രീ​ക​രി​ച്ച​ത്. പൊ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി പ്ര​തി​ക​ളെ ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ഒ​ക്ടോ​ബ​ർ 11നാ​ണ് ന​ര​ബ​ലി വാ​ർ​ത്ത​ക​ൾ ലോ​കം അ​റി​ഞ്ഞ​ത്. ആ ​ദി​വ​സം ത​ന്നെ ന​ര​ബ​ലി​ക്ക് വി​ധേ​യ​രാ​യ സ്ത്രീ​ക​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​ല​ന്തൂ​രി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

കൊ​ടും ക്രൂ​ര​ത

ഷാ​ഫി ത​ന്നെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ എ​ട്ടി​ന് കാ​ല​ടി​യി​ലെ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി റോ​സ്​​ലി​നെ ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. രാ​ത്രി ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട ശേ​ഷം ലൈ​ല​യു​ടെ കൈ​യി​ൽ വാ​ളു​കൊ​ടു​ത്ത് റോ​സ്​​ലി​ന്‍റെ ക​ഴു​ത്ത് മു​റി​ച്ചു​മാ​റ്റി. പി​ന്നീ​ട് ര​ക്തം കു​ടി​പ്പി​ച്ചു. മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി കു​ഴി​ച്ചി​ട്ടു. മാം​സം വേ​വി​ച്ചു ഭ​ക്ഷി​ച്ചു. റോ​സി​ലി​നെ ബ​ലി ന​ട​ത്തി ഭ​ഗ​വ​ൽ സി​ങ്ങി​ൽ​നി​ന്ന്​ ഷാ​ഫി പ​ണം വാ​ങ്ങി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക ഉ​യ​ർ​ച്ച ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാ​മ​ത് പ​ത്മ​ത്തെ ക​ണ്ടെ​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഭ​ഗ​വ​ല്‍ സി​ങ്ങി​ന്‍റെ പു​ര​യി​ട​ത്തി​ല്‍നി​ന്നാ​ണ് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ത​ല ഉ​ള്‍പ്പെ​ടെ എ​ല്ലാ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ശേ​ഷം ഉ​പ്പു​വി​ത​റി​യാ​ണ് കു​ഴി​ച്ചി​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​കാ​ലു​ക​ള്‍ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. പ​ത്മ​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​തി​ന് മു​ക​ളി​ല്‍ തു​ള​സി​ത്തൈ ന​ട്ടി​രു​ന്നു. പ​ത്മ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ ര​ണ്ടാ​ഴ്ച​ത്തെ പ​ഴ​ക്ക​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പി​ന്നീ​ട് പ​ത്മ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ​ന്ന സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു ഉ​റ​പ്പു​വ​രു​ത്തി.

പ്ര​തി​ക​ള്‍ നേ​ര​ത്തേ ന​ര​ബ​ലി ന​ട​ത്തി​യ​ശേ​ഷം കു​ഴി​ച്ചി​ട്ട റോ​സ്​​ലി​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ടി​ന്‍റെ അ​ല​ക്കു​ക​ല്ല് സ്ഥി​തി ചെ​യ്യു​ന്ന​തി​ന് സ​മീ​പ​ത്തു​നി​ന്ന്​ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക​യ​ച്ച് ഉ​റ​പ്പു​വ​രു​ത്തി.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് ഭ​ഗ​വ​ൽ സി​ങ്ങി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ച്ച​ശേ​ഷം കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ട്ടു മാ​റി​ടം അ​റു​ത്തു​മാ​റ്റി ര​ക്തം വാ​ര്‍ന്ന​ശേ​ഷം ക​ഴു​ത്തി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്ര​തി​ക​ള്‍ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. ര​ക്​​തം വീ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ളി​ച്ച​ശേ​ഷം ശ​രീ​രം ക​ഷ​ണ​ങ്ങ​ളാ​ക്കി നു​റു​ക്കി കു​ഴി​ച്ചി​ട്ടു. മാം​സ ഭാ​ഗ​ങ്ങ​ൾ ഇ​വ​രു​ടെ ഫ്രി​ഡ്ജി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. മൂ​വ​രും ചേ​ർ​ന്ന്​ ക​റി​വെ​ച്ച്​ ഭ​ക്ഷി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു സ്ത്രീ​ക​ളെ​യും ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു. മൃ​ത​ദേ​ഹ​ത്തോ​ടും വ​ലി​യ ക്രൂ​ര​ത കാ​ട്ടി​യ​ത് മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​വും ക​ളി​ച്ചു

ശ്രീ​ദേ​വി എ​ന്ന പേ​രി​ൽ വ്യാ​ജ എ​ഫ്.​ബി അ​ക്കൗ​ണ്ട്​ സൃ​ഷ്ടി​ച്ചാ​ണ്​ മ​ന്ത്ര​വാ​ദി​യാ​യ ഷാ​ഫി, ഭ​ഗ​വ​ൽ സി​ങ്ങി​നെ കു​ടു​ക്കി​യ​ത്. പി​ന്നീ​ട് ഒ​രു സി​ദ്ധ​നു​ണ്ടെ​ന്നും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ മാ​റ്റി ത​രു​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. സി​ദ്ധ​നാ​യി ഷാ​ഫി ത​ന്നെ അ​വ​ത​രി​ച്ചു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട്​ നേ​രി​ട്ടി​രു​ന്ന ഭ​ഗ​വ​ൽ സി​ങ്ങും ഭാ​ര്യ ലൈ​ല​യും ഇ​​തൊ​രു പി​ടി​വ​ള്ളി​യാ​യി ക​ണ്ടു. ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ മാ​റു​മെ​ന്ന​വ​ർ വി​ശ്വ​സി​ച്ചു. ന​ര​ബ​ലി ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും അ​തി​നാ​യി സ്ത്രീ​യെ കു​രു​തി കൊ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

ഫേ​സ്​​​ബു​ക്കി​ൽ ഹൈ​ക്കു ക​വി​ത​ക​ളു​മാ​യി ഭ​ഗ​വ​ൽ സി​ങ്ങും സ​ജീ​വ​മാ​യി​രു​ന്നു.ഇ​ല​ന്തൂ​രി​ലെ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കു​ടും​ബ​ത്തി​ലെ വൈ​ദ്യ​പാ​ര​മ്പ​ര്യ ക​ണ്ണി​യാ​യി​രു​ന്നു ഭ​ഗ​വ​ൽ സി​ങ്. കോ​ഴ​ഞ്ചേ​രി സെ​ന്‍റ്​ തോ​മ​സ് കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദ​മെ​ടു​ത്ത സി​ങ്​ നാ​ട്ടി​ൽ ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, കാ​രം​വേ​ലി എ​സ്.​എ​ൻ.​ഡി.​പി ശാ​ഖ യോ​ഗം ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ഇ​യാ​ൾ എ​ങ്ങ​നെ ഈ ​കു​രു​ക്കി​ൽ​പെ​ട്ടു എ​ന്ന​താ​ണ് ഇ​നി​യും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elanthoor human sacrifice casehuman sacrifice case
News Summary - Elanthoor Double Human Sacrifice Case: Accused Laila Bhagaval Singh The High Court rejected the bail plea
Next Story