സ്കൂളിലേക്ക് പോയ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsബല്ലിയ (ഉത്തർപ്രദേശ്): സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടുവയസ്സുകാരിയായ വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ 44കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ബുധനാഴ്ച രാവിലെയാണ് പ്രതിയായ ഛോട്ടേലാൽ യാദവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 13ന് രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടി സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ, ഇതേ ഗ്രാമവാസിയായ ഛോട്ടേലാൽ യാദവ് വഴിയിൽവെച്ച് കുട്ടിയെ തടഞ്ഞുനിർത്തി. തുടർന്ന് കുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തെ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിടെ കുട്ടി നിലവിളിച്ചതോടെ പ്രതി ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ബയേറിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡി.എസ്.പി) അലോക് ഗുപ്ത വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ബുധനാഴ്ച രാവിലെ പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

