Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചവിട്ടുവരിയിൽ എട്ട്​...

ചവിട്ടുവരിയിൽ എട്ട്​ കടകളിൽ മോഷണം: മോഷ്ടാക്കളു​ടെ ദൃശ്യം സി.സി ടി.വിയിൽ

text_fields
bookmark_border
Eight shops robbed Thieves spotted on CCTV
cancel
camera_alt

കോ​ട്ട​യം ച​വി​ട്ടു​വ​രി ക​വ​ല​ക്കു​സ​മീ​പം എം.​സി റോ​ഡ​രി​കി​​ലെ ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ൽ മോ​ഷ​ണം ന​ട​ന്ന ക​ട​ക​ളി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം ച​വി​ട്ടു​വ​രി ക​വ​ല​ക്കു​സ​മീ​പം എം.​സി റോ​ഡ​രി​കി​ൽ മാ​രു​തി ഷോ​റൂ​മി​ന് സ​മീ​പ​മു​ള്ള ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ലെ എ​ട്ടു ക​ട​ക​ളി​ൽ മോ​ഷ​ണം. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 20,000 രൂ​പ ന​ഷ്ട​മാ​യി. ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ്​ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​രു​മ​ണി​ക്കും മൂ​ന്നു​മ​ണി​ക്കും ഇ​ട​യി​ലാ​ണ്​ മോ​ഷ​ണം. എ​യ​ർ​ടെ​ൽ ബി​ല്ലി​ങ്​ സ്ഥാ​പ​നം, കാ​ർ​ഡി​യോ വേ​ൾ​ഡ്, വാ​ഹ​ന പു​ക​പ​രി​ശോ​ധ​ന ക​ട, എ​ബി ഹോം​സ്, അ​മ്മൂ​സ് വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം, ഹി​ഡ​ൻ ഹെ​യ​ർ ബ്യൂ​ട്ടി പാ​ർ​ല​ർ എ​ന്നീ ക​ട​ക​ളി​ലും എ​തി​ർ​വ​ശ​ത്തു​ള്ള ബ്രൈ​റ്റ് ഇ​ല​ക്ട്രി​ക്ക​ൽ​സ്, ക​വ​ല​ക്ക്​ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള അ​ജി​ത് ഇ​ന്‍റീ​രി​യേ​ഴ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

തൊ​ട്ട​പ്പു​റ​ത്തെ ബാ​റ്റ​റി​ക്ക​ട​യി​ൽ ക​യ​റി​യെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ബ്രൈ​റ്റ് ഇ​ല​ക്ട്രി​ക്ക​ൽ​സി​ൽ​നി​ന്ന്​ സി.​സി ടി.​വി കാ​മ​റ​യു​ടെ ജി.​ഡി ആ​റും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​വി​ലെ ക​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച്​ ഷ​ട്ട​റു​ക​ളു​ടെ പൂ​ട്ട്​ കു​ത്തി​പ്പൊ​ളി​ച്ചാ​ണ്​ ക​ട​ക​ളി​ൽ ക​യ​റി​യി​ട്ടു​ള്ള​ത്. ക​മ്പി​പ്പാ​ര പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. ക​ട​ക​ട​ളി​ലെ സി.​സി ടി.​വി​ക​ളി​ലും മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. മ​ഴ​ക്കോ​ട്ട്​​ ധ​രി​ച്ച ഒ​രാ​ൾ ക​ട​ക​ളി​ൽ​ക​യ​റി മേ​ശ​തു​റ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്ന​തും മ​റ്റൊ​രാ​ൾ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച്​ പൂ​ട്ട്​ ത​ക​ർ​ക്കു​ന്ന​തു​മാ​ണ്​ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന ചി​ല്ല​റ​യ​ട​ക്കം എ​ടു​ത്തു. അ​മ്മൂ​സ് വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്.

പ​ണം ല​ക്ഷ്യ​മി​ട്ടെ​ത്തി​യ​വ​രാ​ണ്​ ഇ​വ​രെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. രാ​പ​ക​ലി​ല്ലാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന എം.​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള ക​ട​ക​ളി​ലെ മോ​ഷ​ണം നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഫോ​റ​ൻ​സി​ക്​ സം​ഘ​വും എ​ത്തി തെ​ളി​വ്​ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvTheft News
News Summary - Eight shops robbed: Thieves spotted on CCTV
Next Story