എട്ട് കിലോ കഞ്ചാവ് പുരയിടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
text_fieldsകലയനാടുനിന്നും റെയിൽവേ ലൈനിന് സമീപം പുരയിടത്തിൽനിന്നും കണ്ടെത്തിയ കഞ്ചാവ്
പുനലൂർ: റെയിൽവേ ലൈനിന് സമീപം പുരയിടത്തിൽനിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ കണ്ടെടുത്തു. കൊല്ലം- ചെങ്കോട്ട ലൈനിൽ പുനലൂർ കലയനാട് കൂത്തനാടി ഭാഗത്തുനിന്നാണ് ഞായറാഴ്ച സന്ധ്യക്ക് പുനലൂർ പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിനിൽ കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നു.
പുരയിടത്തിൽ സംശയകരമായി ചാക്കുകെട്ട് കണ്ട പരിസരത്തുള്ളവർ പൊലീസിനെ അറിയിക്കുകയായിരുന്നു. അടുത്ത കാലത്തായി കഞ്ചാവ് ഇത്തരത്തിൽ കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. വിജനമായ സ്ഥലത്ത് ട്രെയിൻ വേഗം കുറയുമ്പോൾ കഞ്ചാവ് ഉപേക്ഷിക്കുകയും വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് ലോബി ഇവിടെനിന്ന് എടുത്തു കൊണ്ടുപോകുന്നതുമാണ് രീതി.

