Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ ഇ.ഡി അന്വേഷണം, നാലിടങ്ങളിൽ പരിശോധന

text_fields
bookmark_border
https://www.madhyamam.com/tags/hybrid-ganja
cancel
camera_alt

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ.ഡി കോഴിക്കോട് എ​ര​ഞ്ഞി​പ്പാ​ല​ത്തെ ജ​ഗ​ത്തി​ന്റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ കാ​വ​ൽ​നി​ൽ​ക്കു​ന്ന സി.​ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ 18 കോ​ടി​യു​ടെ ഹൈ​ബ്രി​ഡ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റും (ഇ.​ഡി). ക​ഞ്ചാ​വ്​ ക​ട​ത്തി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ചാ​ണ്​ ഇ.​ഡി അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ടും പാ​ല​ക്കാ​ട്ടും ര​ണ്ടി​ട​ത്ത്​ വീ​തം വ്യാ​ഴാ​ഴ്ച ഇ.​ഡി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റി​ന്‍റെ അ​ടി​സ്ഥാ​ത്തി​ൽ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ കേ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​​പ്പോ​ർ​ട്ട്​ (ഇ.​സി.​ഐ.​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്താ​ണ്​ ഇ.​ഡി അ​ന്വേ​ഷ​ണം.

‘ഓ​പ​റേ​ഷ​ന്‍ തൂ​ഫാ’​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഹൈ​ബ്രി​ഡ്​ ക​ഞ്ചാ​വു​മാ​യി ഞാ​റ​ക്ക​ൽ സ്വ​ദേ​ശി ആ​യു​ഷ്, പെ​ൺ​സു​ഹൃ​ത്ത്​ അ​നി​ക എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ൽ ക​ട​ത്തി​യ 1.16 കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ദ്യം ആ​യു​ഷ്​ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പെ​രു​മ്പാ​വൂ​രി​ലെ ഇ​യാ​ളു​ടെ വാ​ട​ക ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 17 കി​ലോ ക​ഞ്ചാ​വും അ​നി​ക​യും പി​ടി​യി​ലാ​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട്​ എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി ജ​ഗ​ദ്​ അ​ട​ക്കം രാ​ജ്യാ​ന്ത​ര ല​ഹ​രി​മ​രു​ന്ന്​ ശൃം​ഖ​ല​യി​ൽ ക​ണ്ണി​ക​ളാ​യ എ​ട്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി.

അ​ബൂ​താ​ഹി​റാ​ണ്​ സം​ഘ​ത്തി​ലെ പ്ര​ധാ​നി. താ​യ്​​ല​ൻ​ഡി​ലു​ള്ള അ​ബൂ​താ​ഹി​റി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു. താ​യ്​​ല​ൻ​ഡി​ൽ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ്​ ക​ഞ്ചാ​വ്​ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​ത്. ഇ​തി​നാ​യി വി​സ​യും ടി​ക്ക​റ്റും പ​ണ​വും ന​ൽ​കി ഏ​ജ​ന്‍റു​മാ​രെ താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ അ​യ​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ക​ഞ്ചാ​വ്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​ത്തു​വെ​ച്ച്​ വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ്​ ചെ​യ്തു​വ​ന്ന​ത്.

ല​ഹ​രി​ക്ക​ട​ത്തി​ലൂ​ടെ ല​ഭി​ച്ച പ​ണം എ​വി​ടെ​യാ​ണ് നി​ക്ഷേ​പി​ച്ച​തെ​ന്നും ഇ​തി​നു​പി​ന്നി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടോ​യെ​ന്നു​മാ​ണ് ഇ.​ഡി പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക്​ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന വ​ൻ ശൃം​ഖ​ല ഇ​തി​ന് പി​ന്നി​ലു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്ട് ര​ണ്ടി​ട​ത്ത് പ​രി​ശോ​ധ​ന

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ (ഇ.​ഡി) പ​രി​ശോ​ധ​ന. രാ​ജ്യാ​ന്ത​ര ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലു​ൾ​പ്പെ​ട്ട എ​ര​ഞ്ഞി​പ്പാ​ലം നാ​ഗ​ത്താ​ൻ പ​റ​മ്പ് ജ​ഗ​ത്, ബാ​ലു​ശ്ശേ​രി ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ജ​യ്‌​സ​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ഇ.​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പെ​രു​മ്പാ​വൂ​രി​ലെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ.​ഡി പ​രി​ശോ​ധ​ന.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഇ.​ഡി എ​റ​ണാ​കു​ളം യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സി.​ആ​ർ.​പി.​എ​ഫി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന വൈ​കീ​ട്ടു​വ​രെ നീ​ണ്ടു. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​ക്ക് പി​ന്നി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് എ​ഫ്.​ഐ.​ആ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ.​സി.​ഐ.​ആ​ർ (എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് കേ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട്) ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ, ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ, റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ങ്ങ​ൾ, ബി​നാ​മി സ്വ​ത്തു​ക്ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഇ.​ഡി ശേ​ഖ​രി​ച്ച​ത്. ജ​ഗ​തി​ന്റെ വീ​ട്ടി​ൽ അ​മ്മ​യും സ​ഹോ​ദ​രി​യും ജ​യ്‌​സ​ലി​ന്റെ വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്നും ഇ.​ഡി സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പാലക്കാട്ടും പരിശോധന

പാ​ല​ക്കാ​ട്: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ല്‍ 18 കോ​ടി​യു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് അ​ന്വേ​ഷി​ച്ച് പാ​ല​ക്കാ​ട്ടും ഇ.​ഡി പ​രി​ശോ​ധ​ന. കോ​ങ്ങാ​ട്, ചെ​ര്‍പ്പു​ള​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ.​ഡി​യു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ല​ഹ​രി​സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ കോ​ങ്ങാ​ട് പൂ​ത​നൂ​ര്‍ സ്വ​ദേ​ശി അ​ബൂ​താ​ഹി​റി​ന്റെ​യും ചെ​ര്‍പ്പു​ള​ശ്ശേ​രി വീ​ര​മം​ഗ​ലം വ​ലി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്റെ​യും (23) വീ​ടു​ക​ളി​ലാ​ണ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​ബു​താ​ഹി​റി​ന്റെ പേ​രി​ല്‍ മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സും ഒ​രു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് 79 ല​ക്ഷം രൂ​പ അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. മു​മ്പ് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള മ​ണ​ല്‍ എ​ത്തി​ക്കു​ന്ന ജോ​ലി ചെ​യ്തി​രു​ന്ന അ​ബൂ​താ​ഹി​ർ പി​ന്നീ​ട് ഹോ​ട്ട​ല്‍ ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് ഉ​ള്‍പ്പെ​ടെ ക​ട​ന്ന​താ​യി പ​റ​യു​ന്നു. ഇ​ട​ക്കി​ടെ വി​ദേ​ശ​യാ​ത്ര​ക​ളും ന​ട​ത്തി​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ വ​ര്‍ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന​യാ​ളാ​ണ് ഹ​രി​കൃ​ഷ്ണ​ന്‍. പൊ​ലീ​സി​നെ പോ​ലും അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ഇ​ഡി സം​ഘ​ത്തി​ന്റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story