സംഘർഷത്തിനിടെ വടിവാൾ വീശി; മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാം പരുത്തിയിൽ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിനിടെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടി. ശ്രീനാരായണപുരം ആമണ്ടൂർ വൈപ്പിപ്പാടത്ത് ഫൈസൽ (27), അഞ്ചാംപരുത്തി കാട്ടിൽ എബി (32), ഓണപ്പറമ്പ് പോക്കാക്കില്ലത്ത് അനീസ് (21) എന്നിവരെയാണ് മതിലകം സി.ഐ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയിൽ അഞ്ചാംപരുത്തി സെന്ററിലായിരുന്നു സംഭവം. അഞ്ചാംപരുത്തി പടിഞ്ഞാറ് വീട് കേന്ദ്രീകരിച്ച് എബി നടത്തുന്ന വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് കൊടുങ്ങല്ലൂർ സ്വദേശി നൽകിയ മോട്ടോർ ബൈക്ക് തിരികെ വാങ്ങാനെത്തിയപ്പോഴാണ് സംഭവം. ബൈക്ക് നന്നാക്കാൻ വന്ന െചലവ് സംബന്ധിച്ച് നേരത്തേ തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതോടെ ബൈക്ക് വിട്ടുകൊടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശിയായ ബൈക്കുടമയും പറവൂരിൽനിന്നും മറ്റുമുള്ള ക്രിമിനൽ സംഘവുമൊത്ത് വർക്ക്ഷോപ്പിലെത്തിയത്. തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കവും സംഘർഷവും ഉണ്ടായത്.പൊലീസിനെ കണ്ട് രക്ഷപ്പെട്ട മൂന്നുപേരെയും പലയിടങ്ങളിൽ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോടതി ഇവരെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ രമ്യ കാർത്തികേയൻ, പി.എസ്. സുനിൽ, എ.എസ്.ഐ ഷൈജു, എസ്.സി.പി.ഒമാരായ എം.എസ്. ഷിജു, സുമേഷ്, സി.പി.ഒ ഷിഹാബ്, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മുഹമ്മദ് അഷറഫ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

