Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ്ബുക്ക് പരസ്യം കണ്ട് ഡ്രൈ ഫ്രൂട്സ് ഓർഡർ ചെയ്തു; വയോധികന് നഷ്ടമായത് 2.86 ലക്ഷം

text_fields
bookmark_border
Dry Fruits Scam Costs 2.86 Lakh
cancel

ബംഗളൂരു: ഫേസ്ബുക്കിൽ കണ്ട പരസ്യത്തെ തുടർന്ന് ഓൺലൈൻ ആയി ഡ്രൈ ഫ്രൂട്സ് ഓർഡർ ചെയ്ത വയോധികന് 2.86 ലക്ഷം രൂപ നഷ്ടമായി. ഫേസ്ബുക്കിൽ ശ്രീറാം ഡ്രൈ ഫ്രൂട്സ് എന്ന സ്ഥാപനത്തിന്റെ പരസ്യം കണ്ടതിനെത്തുടർന്നാണ് ബംഗളൂരു സ്വദേശി മഹാദേവ് ഒരു കിലോഗ്രാം ബദാമും ഒരു കിലോഗ്രാം കശുവണ്ടിയും ഓർഡർ ചെയ്തത്.

ഓർഡർ സ്ഥിരീകരിക്കുന്നതിനായി യുപിഐ വഴി 1,000 രൂപയും തട്ടിപ്പു സംഘം കൈപറ്റിയിരുന്നു. തുടർന്ന് ഒക്ടോബർ അഞ്ചിന് അജ്ഞാതനായ ഒരാൾ വാട്സ്ആപ്പിലൂടെ മഹാദേവിനെ ബന്ധപ്പെട്ടു. ഓർഡർ ചെയ്ത സാധനങ്ങളുടെ ഡെലിവറിയെക്കുറിച്ച് സംസാരിക്കാൻ വിഡിയോ കോളും നടത്തി. ഇതിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയ ഇയാൾ ഇടപാടിനെ കുറിച്ചുള്ള നടപടിക്രമത്തെക്കുറിച്ചും മഹാദേവിനോട് സംസാരിച്ചിരുന്നു.

പിന്നീട് പ്രതികൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ പണം നൽകാൻ നിർബന്ധിക്കുകയും പെട്ടന്ന് തിരികെ നൽകാമെന്ന് വാഗ്‌ദാനം ചെയ്യുകയുമായിരുന്നു. ഇത് വിശ്വസിച്ച മഹാദേവ് തവണകളിലായി 2.86 ലക്ഷം രൂപ പ്രതികൾക്ക് കൈമാറുകയായിരുന്നു.

എന്നാൽ പിന്നീട് പണം തിരികെ ലഭിക്കാതായതിനെ തുടർന്ന് സംശയം തോന്നിയ മഹാദേവ് നോർത്ത് ഈസ്റ്റ് ഡിവിഷൻ സൈബർ ക്രൈം പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിചയമില്ലാത്ത വെബ്സൈറ്റുകളിലോ സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളിലോ കാണുന്ന ഓഫറുകൾ പരിശോധിക്കാതെ വിശ്വസിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം. ബാങ്ക് വിവരങ്ങൾ, ഒടിപി, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവെക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dry Fruits Scam Costs 2.86 Lakh
Next Story