Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ അഞ്ച് വയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്; ഒളിവിൽ, തിരച്ചിൽ ഊർജിതം

text_fields
bookmark_border
മദ്യലഹരിയിൽ അഞ്ച് വയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്; ഒളിവിൽ, തിരച്ചിൽ ഊർജിതം
cancel

ഹൈദരാബാദ്: മദ്യലഹരിയിൽ അഞ്ച് വയസ്സുകാരനായ മകനെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ ബോരബണ്ട ശിൽപിനഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ബോരബണ്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.

വിദ്യാസാഗർ (36) എന്നയാളാണ് മകൻ വിജയ്യെ (5) ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ദുർഗ കാറ്ററിങ് ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദുർഗ കുട്ടി വിഗതജീവനായി കിടക്കുന്നത് കണ്ടത്.

തുടർന്ന് ഇവർ അയൽവാസികളെ വിവരമറിയിക്കുകയും അവർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് നൽകുന്ന വിവരമനുസരിച്ച് പ്രതി വിദ്യാസാഗർ നിലവിൽ ഒളിവിലാണ്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്ന് ബോരബണ്ട പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drunken Father Smothers 5-Year-Old Son to Death; Police Launch Search for Absconding Accused
Next Story