തിരൂർ ബിവറേജസ് പരിസരത്ത് മദ്യപാനികളുടെ ഗുണ്ടാവിളയാട്ടം
text_fieldsതിരൂർ: ബിവറേജസ് പരിസരത്ത് മദ്യപാനികളുടെ ഗുണ്ടാവിളയാട്ടം. പൊറ്റത്തപ്പടിയിലെ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തിയ സംഘമാണ് പരിസരത്തുണ്ടായിരുന്ന ആളുകളെ അക്രമിച്ച് പരിക്കേൽപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
മദ്യലഹരിയിൽ തൊട്ടടുത്ത കടകൾക്കുനേരെയും അക്രമമുണ്ടായി. ഇതുതടയാൻ ശ്രമിച്ചവർക്കെതിരെയും അക്രമമുണ്ടായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം അഴിഞ്ഞാടിയത്. സംഘത്തിലെ ഒരാൾ ബിയർ കുപ്പി കൊണ്ട് മറ്റൊരാളുടെ തലക്കടിച്ച് വീഴ്ത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് പൊലീസ് ലൈനിൽ മദ്യപിച്ചെത്തിയ ഒരാൾ ടി.സി.വി കാമറമാൻ ഷബീറിനെ മർദിക്കുകയും തലക്ക് പരിക്കേൽപിക്കുകയും ചെയ്തിരുന്നു.ദിവസങ്ങളോളമായി ബിവറേജസ് പരിസരത്ത് മദ്യപാനികളുടെ പരാക്രമമാണ്. റോഡിന് നടുവിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്. ഇതുമൂലം സമീപത്തെ വ്യാപാരികൾക്കും താമസക്കാർക്കും ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

