Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ചെത്തിയ മകൻ അമ്മയെ അടിച്ചുകൊന്നു

text_fields
bookmark_border
Drunk son beats his 60-year-old mother to death in Jharkhands Gumla, absconding
cancel

റാഞ്ചി: ഝാർഖണ്ഡിൽ മദ്യപിച്ചെത്തിയ മകൻ 60 കാരിയായ അമ്മയെ മർദ്ദിച്ചുകൊന്നു. ഗുംല ജില്ലയിൽ ഘാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗാഘ്ര സ്വദേശിയായ മമ്ത ദേവിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മനോജ് ചീക്ക് ബഡായിക്ക് എന്ന യുവാവ് മദ്യപിച്ച് വീട്ടിലെത്തി പ്രായമായ അമ്മയെ മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു. മർദനമേറ്റ മമ്തദേവി സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

പിറ്റേന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk son beats his 60-year-old mother to death in Jharkhand
Next Story