Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Knief with blood
cancel

മൃഗബലിക്കിടെ ആടിന് പകരം യുവാവിന്റെ കഴുത്തറുത്തു; 35കാരന് ദാരുണാന്ത്യം

text_fields
bookmark_border

അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മൃഗബലിക്കിടെ യുവാവിന്റെ കഴുത്തറുത്ത് കൊന്നു. സംക്രാന്തി ആഘോഷങ്ങൾക്കിടെയാണ് സംഭവം.

സംക്രാന്തി ആഘോഷങ്ങളു​ടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തിൽ മൃഗബലി സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകൾ ആടിന്റെ തലയറുക്കാൻ എത്തിയിരുന്നു. പ്രദേശത്തെ ചലപതിയെന്നയാളാണ് ആടിന്റെ കഴുത്തറുത്തിരുന്നത്.

ആഘോഷത്തിനിടെ ആടിന്റെ കഴുത്തിന് പകരം 35കാരനായ സുരേഷിന്റെ കഴുത്ത് മുറിക്കുകയായിരുന്നു ഇയാൾ. സുരേഷാണ് ആടിനെ പിടിച്ചിരുന്നത്. പ്രതിയായ ചലപതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

സുരേഷിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതോടെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെയെത്തുന്നതിന് മുമ്പുതന്നെ സുരേഷ് മരിച്ചു. ചലപതിയെ ​അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk man slaughters human instead of goat during animal sacrifice
Next Story