Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​ദ്യ​ല​ഹ​രി​യി​ൽ...

മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ടം: എ​സ്.​ഐ​ക്കെ​തി​രെ കേ​സെ​ടു​ത്തു

text_fields
bookmark_border
മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ടം: എ​സ്.​ഐ​ക്കെ​തി​രെ കേ​സെ​ടു​ത്തു
cancel

ചെ​റു​തോ​ണി: മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ എ​സ്.​ഐ​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ങ്ക​മാ​ലി എ​സ്.​ഐ വി.​കെ. ര​വി ഓ​ടി​ച്ച കാ​ർ ക​ഞ്ഞി​ക്കു​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലി​ടി​ച്ചാ​ണ്​ അ​പ​ക​ടം. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന വി​വ​രം നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ് എ​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ വി.​കെ. ര​വി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കി​യ​പ്പോ​ൾ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
TAGS:Drunken SI driving 
News Summary - Drunk driving: Case against SI
Next Story