Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2023 7:50 AM IST Updated On
date_range 23 Oct 2023 7:50 AM ISTമദ്യലഹരിയിൽ വാഹനാപകടം; നടൻ ദലിപ്താഹിലിന് തടവ്
text_fieldsbookmark_border
മുംബൈ: മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ സ്ത്രീക്ക് പരിക്കേറ്റ കേസിൽ ബോളിവുഡ് നടൻ ദലിപ് താഹിലിന് (70) രണ്ട് മാസം തടവ്. 2018 ൽ ഖാറിൽ വെച്ച് ദലിപ് ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയാത്രക്കാരിക്കാണ് പരിക്കേറ്റത്. അപകട സമയത്ത് ദലിപ് മദ്യലഹരിയിലായിരുന്നുവെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. സംഭവശേഷം പരിശോധനക്ക് കൊണ്ടുവന്ന ദലിപിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്നും ആടിയുലഞ്ഞ നടത്തവും പരസ്പര ബന്ധമില്ലാത്ത സംസാരവുമായിരുന്നുവെന്നുമാണ് ഡോക്ടർ മൊഴിനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

