Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് ജയ്പൂരിലെ റസ്റ്റാറന്റിൽ ബഹളമുണ്ടാക്കിയ എയർഹോസ്റ്റസും സുഹൃത്തുക്കളും അറസ്റ്റിൽ

text_fields
bookmark_border
മദ്യപിച്ച് ജയ്പൂരിലെ റസ്റ്റാറന്റിൽ ബഹളമുണ്ടാക്കിയ എയർഹോസ്റ്റസും സുഹൃത്തുക്കളും അറസ്റ്റിൽ
cancel

ജയ്പൂർ: മദ്യലഹരിയിൽ ജയ്പൂരിലെ റസ്റ്റാറന്റിൽ ബഹളമുണ്ടാക്കിയതിന് എയർഹോസ്റ്റസിനെയും സുഹൃത്തുക്കളടക്കം അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച റസ്റ്റാറന്റിൽ വെച്ച് എയർഹോസ്റ്റസായ പ്രാചി സിങ്ങും സുഹൃത്തുക്കളും ഒരു കുടുംബവുമായി വാക്കേറ്റം നടത്തിയതായി പൊലീസ് പറഞ്ഞു.

റസ്‌റ്റോറന്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സംഘം ബിയർ കുപ്പി ഉപയോഗിച്ച് കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാരുടെ പരാതിയെത്തുടർന്ന് പ്രാഛി സിങ്, ഭർത്താവ് കാർത്തിക് ചൗധരി, വികാസ് ഖണ്ഡേൽവാൾ, നേഹ എന്നിവർക്കെതിരെ കേസെടുത്തു.

അറസ്റ്റ് ചെയ്ത നാലുപേരെയും കോടതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യം നൽകിയതായും സിന്ധി ക്യാമ്പ് എസ്.എച്ച്.ഒ ഗുഞ്ജൻ സോണി പറഞ്ഞു. എതിർ സംഘത്തിൽപ്പെട്ട വിശാൽ ദുബെ, ആര്യ എന്നിവരെയും സമാധാന ലംഘനത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ജാമ്യത്തിൽ വിട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk Air Hostess, 3 Friends Arrested After Brawl At Rajasthan Restaurant
Next Story