മദ്യപിച്ചെത്തി 15കാരന് ക്രൂരമര്‍ദനം; പിതാവ് അറസ്റ്റിൽ
text_fieldsതൊടുപുഴ: പതിനഞ്ചുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റില്‍. തൊടുപുഴ ഉടുമ്പന്നൂര്‍ തൊഴുത്തുംപള്ളിയില് നജീബിനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കസേരയും കാപ്പി വടിയും കൊണ്ട് ശരീരത്തിന്റെ വിവിധയിടങ്ങളില്‍ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
മദ്യപിച്ചെത്തിയ ഇയാള്‍ കസേരയും വടിയുംകൊണ്ട് കുട്ടിയുടെ കൈയ്ക്കും പുറത്തും അടിക്കുകയായിരുന്നു. വീട്ടിൽനിന്ന് പുറത്തുപോയി വന്നപ്പോൾ വൈകിയെന്ന കാരണത്തിലായിരുന്നു മർദനം. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികൾ എത്തിയതോടെ നജീബ് മതില് ചാടി റോഡിലൂടെ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മാതാവും അയല്‍വാസികളും ചേര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കരിമണ്ണൂര്‍ പൊലീസ് സ്ഥലത്തെത്തി ഇവരില്‍നിന്നും മൊഴിയെടുത്ത ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

