Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഫാർമസി...

ഫാർമസി സ്​റ്റോറിൽനിന്ന്​ മയക്കുമരുന്നുകൾ മോഷ്​ടിച്ചു; പ്രതി പിടിയിൽ

text_fields
bookmark_border
rahul drug theft
cancel
camera_alt

 രാഹുൽ 

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസി സ്​റ്റോർ വാതിലി​െൻറ പൂട്ട് തകർത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകൾ മോഷ്​ടിച്ച പ്രതിയെ പൊലീസ് പിടികൂടി.

കൊല്ലം മാമുട്ടിക്കടവ് നേതാജി നഗർ കടിയൻ പള്ളിവിള രാജേഷ് ഭവനിൽ രാഹുൽ (23) നെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ച പുലർച്ചയാണ് മോഷണം. 18ാം വാർഡിന് സമീപമുള്ള ഫാർമസി സ്​റ്റോറി​െൻറ വാതിൽ പൂട്ട് പൊളിച്ച് കടന്ന പ്രതി, സ്​റ്റോറിനുള്ളിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവർക്ക്​ കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തിൽപെട്ട ലോറാസെപ്പാം എന്ന മരുന്നി​െൻറ 140 ആംപ്യൂളുകൾ മോഷ്​ടിച്ചെടുക്കുകയായിരുന്നു. രാവിലെ ഫാർമസിയിലെത്തിയ ജീവനക്കാരാണ് ആംപ്യൂളുകൾ മോഷണം പോയ വിവരം അറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്​റ്റർ ചെയ്ത പൊലീസ്, സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലി​െൻറ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, അബ്​ദുൽ ജവാദ്, സി.പി.ഒ മാരായ ബിമൽ മിത്ര, അഭിലാഷ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug theftThiruvananthapuram News
News Summary - Drugs stolen from pharmacy store; Defendant arrested
Next Story