Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്: യുവതി പിടിയില്‍

text_fields
bookmark_border
ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്: യുവതി പിടിയില്‍
cancel

കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പൊലീസ് പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് ശനിയാഴ്ച വൈകീട്ട് വടകര പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ കൈമാറുന്ന രീതിയാണ് തുടർന്നുവന്നതെന്ന് പൊലീസ് കണ്ടെത്തി.

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പൊലീസ് പറയുന്നു. ലഹരിമരുന്നുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകള്‍ കീർത്തനയുടെ അക്കൗണ്ടിലൂടെ നടന്നതായാണ് സൂചന. കീർത്തനക്ക് പണം കൈമാറിയ അക്കൗണ്ടുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം രണ്ടു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര സ്വദേശി ആവിക്കൽ ബീച്ച് സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. പിന്നാലെ പൊലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാവിലെ കീർത്തനയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman arrested for drug-related financial transaction
Next Story