Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടല്‍ത്തീരത്ത് ലഹരി...

കടല്‍ത്തീരത്ത് ലഹരി ഉപയോഗം; ആറു യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
കടല്‍ത്തീരത്ത് ലഹരി ഉപയോഗം; ആറു യുവാക്കൾ അറസ്റ്റിൽ
cancel
Listen to this Article

ചങ്ങരംകുളം: രാത്രി കടല്‍ത്തീരത്ത് ലഹരി ഉപയോഗിച്ചിരുന്ന ചങ്ങരംകുളം സ്വദേശികളായ ആറുപേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടില്‍ ദിനേശ് (24), ആലങ്കോട് ചിയ്യാത്തില്‍ പടി വീട്ടില്‍ പ്രവീണ്‍ (24), കോക്കൂര്‍ അരിയിക്കല്‍ വീട്ടില്‍ ആല്‍ബിന്‍ അഗസ്റ്റിന്‍ (22), ചങ്ങരംകുളം മാന്തടം പേരാത്ത് പറമ്പില്‍ അബിന്‍ (25), ആലങ്കോട് കോടായിക്കല്‍ വിപിന്‍ദാസ് (26), മാന്തടം പേരാത്ത് പറമ്പില്‍ നിഖില്‍ (23) എന്നിവരെയാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച പുലര്‍ച്ച മൂന്നരയോടെ വടക്കേക്കാട് മന്നലാംകുന്ന് ബീച്ച് പരിസരത്ത് പൊലീസ് പരിശോധന നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ പ്രതികളില്‍ അബിനെ ലഹരിവസ്തുക്കളുമായി പൊലീസും, ദിനേശിനെ എക്‌സൈസും നേരത്തേ പിടികൂടിയിട്ടുണ്ട്.

അഡീഷനല്‍ എസ്.ഐ സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സവിന്‍ കുമാര്‍, വുമണ്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിന്ദു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രേം ദീപ്, അനീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പൊലീസിനെ ഉപയോഗിച്ച് വരുംദിവസങ്ങളില്‍ ബീച്ചുകള്‍, ഒഴിഞ്ഞ പറമ്പുകള്‍, പഴയ കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. ഇതിനായി എസ്.ഐമാരായ രാജീവ്, അന്‍വര്‍ ഷാ എന്നിവരും സി.പി.ഒമാരായ രജനീഷ്, സുജിത്, രന്ദീപ്, മിഥുന്‍ എന്നിവര്‍ അടങ്ങിയ സ്ക്വാഡിനെ ചുമതലപ്പെടുത്തിയതായും എസ്.എച്ച്.ഒ അമൃത് രംഗന്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug usearrest
News Summary - Drug use; Six young men in Arrestil
Next Story