Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിക്കടത്ത്:...

ലഹരിക്കടത്ത്: സംഘത്തലവനും സഹായിയും പിടിയില്‍

text_fields
bookmark_border
ലഹരിക്കടത്ത്: സംഘത്തലവനും സഹായിയും പിടിയില്‍
cancel
camera_alt

മു​ഹ​മ്മ​ദ് അ​ര്‍ഷാ​ദ് ന​ബീ​ല്‍, ഫാ​യി​സ്

കൊണ്ടോട്ടി: ലഹരിക്കടത്ത് സംഘത്തലവനും സഹായിയും കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. നെടിയിരുപ്പ് സ്വദേശി കുണ്ടുകാടന്‍ ഫായിസ് എന്ന കൂമന്‍ ഫായിസ് (28), കൂട്ടാളി നെടിയിരുപ്പ് സ്വദേശി മങ്ങാട്ടുപറമ്പ് മുഹമ്മദ് അര്‍ഷാദ് നബീല്‍ (24) എന്നിവരാണ് പിടിയിലായത്.

കാല്‍ ലക്ഷം വിലവരുന്ന എം.ഡി.എം.എയും ഒരുലക്ഷം രൂപയുടെ കഞ്ചാവും പിടിച്ചെടുത്തു. രാത്രി ബൈക്കില്‍ സഞ്ചരിച്ച് ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇലക്ട്രോണിക് അളവുപകരണവും വാഹനവും കസ്റ്റഡിയിലെടുത്തു.

കൊണ്ടോട്ടി നഗരവും വിമാനത്താവള പരിസരവും കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബി സജീവമാണ്. ഇക്കാര്യത്തില്‍ പരാതി വ്യാപകമാകുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തതിനിെടയാണ് സംഘത്തലവന്‍തന്നെ പിടിയിലായത്.കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ മനോജ്, എസ്.ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Drug traffickingmalappuram local newskerala crime news
News Summary - Drug trafficking: Gang leader and assistant arrested
Next Story