Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജാമ്യത്തിലിറങ്ങിയ...

ജാമ്യത്തിലിറങ്ങിയ പ്രതി ലഹരിക്കടത്തിന്​ വീണ്ടും പിടിയിൽ

text_fields
bookmark_border
jone
cancel
camera_alt

മ​ജേ​ഷ് എ​ബ്ര​ഹാം ജോ​ൺ

പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തീ​വ്ര​യ​ത്ന മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ. ​നൗ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ലോ ക​ണ​ക്കി​ന്​ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന്​ വി​വി​ധ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സു​ക​ളി​ലെ മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ൽ​പ്പെ​ട്ട യു​വാ​വ്​ പി​ടി​യി​ലാ​യി.

തി​രു​വ​ല്ല ക​വി​യൂ​ർ, വ​ട​ശ്ശേ​രി​മ​ല​യി​ൽ വീ​ട്ടി​ൽ മ​ജേ​ഷ് എ​ബ്ര​ഹാം ജോ​ണാ​ണ്​ (44)​ മാ​രു​തി കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​യി​ട്ടാ​ണ് അ​റ​സ്റ്റ്.

ത​മി​ഴ്നാ​ട്ടി​ൽ പോ​യി കി​ലോ​ക​ണ​ക്കി​നു ക​ഞ്ചാ​വ്​ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് 25 ഗ്രാം ​വീ​ത​മു​ള്ള പൊ​തി​ക​ളാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് പ്ര​തി​യു​ടെ രീ​തി. പൊ​തി ഒ​ന്നി​നു 2000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന. സ്വ​ന്ത​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​പോ​യി വീ​ര്യം​കൂ​ടി​യ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ മ​ജേ​ഷി​ന്റെ ക​ഞ്ചാ​വി​ന്​ വ​ൻ ഡി​മാ​ൻ​ഡാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് മ​ജേ​ഷി​ന്റെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ.

സാ​ധാ​ര​ണ ഒ​രു കി​ലോ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ക​ഞ്ചാ​വ്​ കേ​സു​ക​ൾ​ക്ക് ഉ​ട​ന​ടി ജാ​മ്യം ല​ഭി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ, ര​ണ്ടി​ൽ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ൽ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​ള്ള സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി.​എം. പ്ര​ദീ​പി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ട് സ​ഹി​തം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

ക​ഞ്ചാ​വ്‌ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സു​ശീ​ൽ കു​മാ​ർ, അ​ജ​യ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ​ത്മ​കു​മാ​ർ , പ്ര​വീ​ൺ, ഷാ​ദി​ലി ബ​ഷീ​ർ, ജ്യോ​തി​ഷ്, അ​ന​ന്ദു വി​ജ​യ​ദാ​സ്, സു​മോ​ദ് കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug Case
News Summary - Drug trafficking Accused in custody
Next Story