കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsകഞ്ചാവുമായി പിടിയിലായ ഗ്രേഷ്യസ്, അൻവർ, ശ്യാം മോഹൻ എന്നിവർ പൊലീസുകാർക്കൊപ്പം
കൊല്ലം: നഗരമധ്യത്തിൽ നാല് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. പള്ളിത്തോട്ടം മുടിയിൽചേരിയിൽ അൻവർ (54), കടപ്പാക്കട കൈപ്പള്ളി പണയിൽവീട്ടിൽ ശ്യാം മോഹൻ, ഉളിയക്കോവിൽ ഗുരുദേവ് നഗർ 8 കായാട്ടുപുര വീട്ടിൽ ഗ്രേഷ്യസ്(50) എന്നിവരാണ് അറസ്റ്റിലായത്. ഫാത്തിമ മാത കോളജിന് സമീപം കർബല ജങ്ഷനിൽ ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കാറിലെത്തിയ ശ്യാം മോഹൻ ബൈക്കിലെത്തിയ അൻവറിനും ഗ്രേഷ്യസിനും രണ്ട് പാക്കറ്റിലായി കഞ്ചാവ് കൈമാറുന്നതിനിടെയാണ് പിടിയിലായത്. ഇവർ മുമ്പും കഞ്ചാവ് കച്ചവടം നടത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു.
അൻവറും ഗ്രേഷ്യസും ഇതര സംസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന ലോറി ഡ്രൈവർമാരാണ്. ഈസ്റ്റ് ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ സുമേഷ്, സി.പി.ഒമാരായ എ. അനീഷ്, സുനേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

