Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​മാ​ന​മാ​ർ​ഗം...

വി​മാ​ന​മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​മാ​ന​മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
cancel

തൃ​ശൂ​ർ: വി​മാ​ന​മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ദ​യാ​ൽ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​റി​യ​ർ മാ​ർ​ഗം ഇ​വ​ർ അ​യ​ച്ചു​കൊ​ടു​ത്ത അ​ര കി​ലോ എം.​ഡി.​എം.​എ പൊ​ലീ​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച മെ​ത്താ​ഫെ​റ്റ​മി​ൻ എ​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. ആ​ഗ​സ്റ്റ് 11ന് ​തൃ​ശൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ 100 ഗ്രാം ​മെ​ത്താ​ഫെ​റ്റ​മി​ൻ കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ ദ​യാ​ലും അ​ഖി​ലും തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. ത്ഇസ

​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ഇ​വ​ർ നൈ​ജീ​രി​യ​ൻ പൗ​ര​നി​ൽ നി​ന്നാ​ണ് സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​ത്. വി​മാ​ന​മാ​ർ​ഗം ത​ന്നെ​യാ​ണ് ഇ​ത് സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ത്തു​ന്ന​ത് എ​ന്നും വ്യ​ക്ത​മാ​യി. വീ​ട്ടു​കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ​യാ​ണ് നൈ​ജീ​രി​യ​ൻ പൗ​ര​ന് ഇ​തി​നാ​യി ന​ൽ​കി​യ​ത്. കൊ​റി​യ​ർ മാ​ർ​ഗ​വും മ​യ​ക്കു​മ​രു​ന്ന് അ​യ​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ര കി​ലോ എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്.

കൊ​ച്ചി​യി​ലെ ഏ​ജ​ൻ​സി വ​ഴി​യാ​ണ് ഇ​വ​ർ എം.​ഡി.​എം.​എ അ​യ​ച്ച​ത്. ഈ ​കേ​സി​ൽ ഇ​വ​രു​ടെ അ​റ​സ്റ്റ് ഈ​സ്റ്റ് സി.​ഐ ലാ​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രേ​ഖ​പ്പെ​ടു​ത്തി. നേ​ര​ത്തെ​യും ഇ​വ​ർ സ​മാ​ന​മാ​യ രീ​തി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​താ​യാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ കു​റി​ച്ചും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കു​ന്ന നൈ​ജീ​രി​യ​ൻ പൗ​ര​നെ​കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളു​ടെ ഫോ​ൺ രേ​ഖ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smuggling
News Summary - drug smuggling through airport; 2 youth held
Next Story