കാറിൽ മയക്കുമരുന്ന് കടത്ത്: രണ്ടു യുവാക്കൾ പിടിയിൽ
text_fieldsഷാഗേഷ്, സമീർ മുഹമ്മദ്
പയ്യോളി: എം.ഡി.എം.എ മയക്കുമരുന്ന് കാർമാർഗം കടത്തിയ പയ്യോളി സ്വദേശിയടക്കം രണ്ടു യുവാക്കൾ കോഴിക്കോട്ട് പിടിയിലായി. പയ്യോളിയിലെ ബേക്കറി വ്യാപാരി ആശാരിവളപ്പിൽ സമീർ മുഹമ്മദ് (39), ചേളന്നൂർ എടക്കര കാരാട്ട് മീത്തൽ രാഘവന്റെ മകൻ ഷാഗേഷ് (29) എന്നിവരെയാണ് ഉത്തരമേഖല എക്സൈസ് കമീഷണറുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
820 മില്ലിഗ്രാം എം.ഡി.എം.എ ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിപണിയിൽ ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉൽപന്നമാണിത്. ഡിസംബർ 18ന് രാത്രി പതിനൊന്നരയോടെ കോഴിക്കോട് അരയിടത്തുപാലം ബൈപാസിൽ വാഹനപരിശോധന നടത്തവെ കോഴിക്കോട് എക്സൈസ് സി.ഐ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. കോഴിക്കോട് ജെ.എഫ്.എം കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

