കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് കരുവളത്ത് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് സഹിതം രണ്ടുപേരെ പിടികൂടി.
ഞാണിക്കടവിലെ അര്‍ഷാദ് (32), മൂന്നാം മൈലിലെ സുബൈര്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 4.500 ഗ്രാം എം.ഡി.എം.എയും 5000 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെൻറ് ആൻഡ് ആൻറി നൾകോട്ടിക് സ്പെഷല്‍ സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫും സംഘവും ചേര്‍ന്നാണ് പിടികൂടിയത്.
പ്രിവൻറീവ് ഓഫിസര്‍മാരായ സന്തോഷ് കുമാര്‍, സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സാജന് അപ്യാല്‍, സി. അജീഷ്, മഞ്ജുനാഥന്. വി. മോഹനകുമാര്‍, നിഷാദ്, ഡ്രൈവര്‍ ദിജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.