Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് വിൽപന: ഏഴംഗ സംഘം അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന് വിൽപന: ഏഴംഗ സംഘം അറസ്റ്റിൽ
cancel

മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ ഏഴംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. മുളവൂർ സ്വദേശികളായ മുതിരക്കാലായിൽ ആസിഫ് അലി, ചിറയത്ത് ഇബ്രാഹിം ബാദുഷ, ഡെക്കോ എന്ന കരോട്ടുപറമ്പിൽ സലിം മുഹമ്മദ്, പുത്തൻവീട്ടിൽ അൻവർ സാദിഖ്, അറയ്ക്കക്കുടിയിൽ മുഹമ്മദ് അൽത്താഫ്‌, അസ്ലംകുട്ടി എന്ന മേക്കപ്പടിക്കൽ മുഹമ്മദ് അസ്ലം, പേഴുംകാട്ടിൽ അനസ് എന്നിവരാണ് പിടിയിലായത്.

റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്‍റോയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരിൽനിന്ന് രാസലഹരിയും കഞ്ചാവും പിടികൂടി. എക്സൈസിനെക്കണ്ട് മയക്കുമരുന്നുകൾ മുളവൂർ തോട്ടിലേക്ക് എറിഞ്ഞെങ്കിലും ഉദ്യോഗസ്ഥർ തോട്ടിലിറങ്ങി കണ്ടെടുത്തു.

അന്വേഷണ സംഘത്തിൽ പ്രിവന്‍റിവ് ഓഫിസർ പി.പി. ഹസൈനാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ബി. ലിബു, എം.എം. ഷെബീർ, കെ.ഇ. ജോമോൻ, പി.എൻ. അജി, കെ.എസ്. ബബീന എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drug selling: 7member gang arrested
Next Story