കരുനാഗപ്പള്ളിയിൽ ലഹരിവേട്ട; രണ്ടുപേർ അറസ്റ്റിൽ
text_fieldsവിഷ്ണു, മുഹമ്മദ് തൗഫീഖ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ലഹരിവേട്ടയിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എം.ഡി.എം.എയുമായി എത്തിയ കിളികൊല്ലൂര്‍ പുന്തലത്താഴത്ത് ചരുവിളവീട്ടില്‍ വിഷ്ണു (20), കൊല്ലം വടക്കേവിള മണക്കാട് തൊടിയില്‍വീട്ടില്‍ മുഹമ്മദ് തൗഫീക്ക് (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10 ഓടെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് പരിസരത്ത് പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പ്രതികളില്‍നിന്ന് 4.16 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികള്‍ എറണാകുളത്ത് നിന്ന് മയക്കുമരുന്നുമായി കൊല്ലത്തേക്ക് വരുകയായിരുന്നു. മുഹമ്മദ് തൗഫീക്കിനെതിരെ മോഷണവും കവര്‍ച്ചയുമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്. കൊല്ലം ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമും കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിഷ്ണു, റഹീം, എ.എസ്.ഐ വേണുഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

